Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fahadh Fassil

ഫ​ഫ​ദ് ഫാ​സി​ലി​ന്‍റെ ഡോ​ണ്ട് ട്ര​ബി​ൾ ദ് ​ട്ര​ബി​ളി​ൽ മോ​ഹ​ൻ​ലാ​ലും

ഫാ​ന്‍റ​സി​യും ത​മാ​ശ​യും ഹൃ​ദ​യ സ്പ​ർ​ശി​യാ​യ മു​ഹൂ​ർ​ത്ത​ങ്ങ​ളു​മാ​യി ഫ​ഹ​ദ് ഫാ​സി​ൽ ചി​ത്രം ‘​ഡോ​ണ്ട് ട്ര​ബി​ൾ ദ് ​ട്ര​ബി​ൾ’ ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ റി​ലീ​സാ​യി. എ​സ്.​എ​സ്. രാ​ജ​മൗ​ലി അ​വ​ത​രി​പ്പി​ക്കു​ന്ന ഫ​ഹ​ദ് ഫാ​സി​ൽ ചി​ത്രം ഫാ​ന്‍റ​സി എ​ന്‍റ​ർ​ടെ​യ്ന​റാ​ണ്.

മോ​ഹ​ൻ​ലാ​ലാ​ണ് ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​റി​ൽ അ​വ​ത​ര​ണ​വു​മാ​യി എ​ത്തു​ന്ന​ത് എ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്. ഫാ​ന്‍റ​സി എ​ന്‍റ​ർ​ടൈ​ന​റാ​യി ഒ​രു​ങ്ങി​യ ചി​ത്രം ഒ​ക്ടോ​ബ​ർ 2ന് ​ആ​ഗോ​ള​ത​ല​ത്തി​ൽ തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

എ​സ്. എ​സ്. രാ​ജ​മൗ​ലി അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്രം ന​വാ​ഗ​ത​നാ​യ ശ​ശാ​ങ്ക് യെ​ലേ​ട്ടി ആ​ണ് സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ‘ബാ​ഹു​ബ​ലി’ ഉ​ൾ​പ്പെ​ടെ​യു​ള്ള ബ്ര​ഹ്മാ​ണ്ഡ ചി​ത്ര​ങ്ങ​ളു​ടെ നി​ർ​മ്മാ​താ​ക്ക​ളാ​യ ആ​ർ​ക്കാ മീ​ഡി​യ വ​ർ​ക്ക്സും ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​ണ്.

ആ​ർ​ക്ക മീ​ഡി​യ വ​ർ​ക്ക്സ്, ഷോ​യിം​ഗ് ബി​സി​ന​സ് എ​ന്നീ ബാ​ന​റു​ക​ളു​ടെ കീ​ഴി​ൽ ഷോ​ബു യാ​ർ​ല​ഗ​ഡ്ഡ, പ്ര​സാ​ദ് ദേ​വി​നേ​നി, എ​സ്. എ​സ്. കാ​ർ​ത്തി​കേ​യ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​ക്ക​ൾ. ക​ലാ​മൂ​ല്യ​മു​ള്ള​തും പ്രേ​ക്ഷ​ക-​നി​രൂ​പ​ക പ്ര​ശം​സ​ക​ൾ നേ​ടി​യ ചി​ത്ര​ങ്ങ​ൾ മ​ല​യാ​ളി​ക​ൾ​ക്ക് സ​മ്മാ​നി​ച്ച ഭാ​വ​നാ സ്റ്റു​ഡി​യോ​സി​ന്‍റെ ഭാ​വ​നാ റി​ലീ​സ് ഡോ​ണ്ട് ട്ര​ബി​ൾ ദ് ​ട്ര​ബി​ൾ കേ​ര​ള​ത്തി​ലെ തി​യ​റ്റ​റു​ക​ളി​ലേ​ക്കെ​ത്തി​ക്കു​ന്നു.

 

Latest News

Corehub Up